റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിച്ചാണെങ്കിലും കാറില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

April 7, 2021 - 3:08 pm

ന്യുഡല്‍ഹി: തനിച്ചാണെങ്കിലും കാറില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരി ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുപറ്റം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് പ്രതിഭ എം സിങ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള സുരക്ഷാ കവചമാണ് മാസ്‌ക്. ഇത് ധരിക്കുന്ന ആളെ മാത്രമല്ല, അവരുമായി ഇടപഴകുന്നവരെയും സംരക്ഷിക്കുന്നു. ലക്ഷക്കണക്കിന് ജീവനുകളെ രക്ഷിക്കാനുള്ള മാര്‍ഗമാണ് മാസ്‌ക് ധരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജികള്‍ കോടതി തള്ളി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *