റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗള്‍ഫില്‍നിന്ന തിരിച്ചെത്തിയ യുവാവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

April 14, 2021 - 9:03 am

പുന്നൂക്കാവ്: രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നൂക്കാവ് ശാന്തി നഴ്‌സിംഗ് ഹോമിന് കിഴക്ക് അന്തൂരയില്‍ അബൂബേക്കറിന്റെ മകന്‍ ഷബിര്‍ (32) ആണ് മരിച്ചത്. 2021 ഏപ്രില്‍ 13 ന് രാവിലെ കിടപ്പുമുറിയുടെ കുളിമുറിയാലാണ് മൃതദേഹം കണ്ടത്.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആന്തൂരയില്‍ മുസ്തഫ(മുത്തു)യുടെ സഹോദരനാണ് ഷബീര്‍. ഭാര്യ: ഷംന. മകള്‍; അലീഷ. മറ്റുസഹോദരങ്ങള്‍: താഹിറ,നെസി. കബറടക്കം നടത്തി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *