റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത് റോക്കറ്റ് സയന്‍സ് അല്ല, സാഹചര്യം മുന്‍കൂട്ടി കാണണമായിരുന്നു: വാക്‌സിന്‍ പാഴായതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി

April 21, 2021 - 12:18 pm

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ പാഴാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മോശം ആസൂത്രണമാണ് വാക്‌സിന്‍ പാഴാകാന്‍ കാരണം. സാഹചര്യം മുന്‍കൂട്ടി കാണണമായിരുന്നു. ഇത് റോക്കറ്റ് സയന്‍സ് അല്ല. ജസ്റ്റിസുമാരായ വിപിന്‍ സാംഗി, രേഖ പല്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 44.78 ലക്ഷം ഡോസ് വാക്‌സിന്‍ പാഴായെന്നു വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. മഹാമാരി ജനങ്ങളെ വേര്‍തിരിക്കാത്തതിനാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ആശുപത്രികള്‍ക്കു കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നതിനായി പെട്രോളിയത്തിന്റെയും സ്റ്റീലിന്റെയും ഉല്‍പ്പാദനം കുറയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലേക്കു നീങ്ങും. ജീവന്‍ രക്ഷിക്കുന്നതിനാണു മുന്‍ഗണന നല്‍കേണ്ടത്. ലോക്ഡൗണിലേക്കു നീങ്ങിയാല്‍ എന്തു വികസനമാണു നിങ്ങള്‍ നടത്തുന്നത്. ഇതെല്ലാം ഉല്‍പ്പാദിപ്പിച്ചിട്ട് എന്തുകാര്യം. മനുഷ്യജീവനേക്കാള്‍ വലുതല്ല സാമ്പത്തിക താല്‍പ്പര്യങ്ങള്‍-കോടതി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *