റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് മറച്ചു വച്ച് കച്ചവടം : വ്യാപാരിക്ക് പിഴ ചുമത്തി

April 22, 2021 - 8:14 pm

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങരയില്‍ കോവിഡ് ബാധ മറച്ചു വച്ച് വ്യാപാര സ്ഥാപനം പ്രവര്‍ത്തിപ്പിച്ചതിന് ഉടമയ്ക്ക് 3000 രൂപ പിഴ ശിക്ഷ. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍) പ്രിയ ഐ. നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സംഭവം അന്വേഷിക്കുകയും  പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കട അടപ്പിക്കുകയായിരുന്നു. രോഗിയെ ചികിത്സയ്ക്കായി  സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റയിനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *