റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

May 8, 2021 - 5:40 pm

കോഴിക്കോട്: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത്  മെയ് 14 വരെ നിർത്തിവെച്ചു. എന്നാല്‍ ഇവിടങ്ങളിൽ  നിന്ന് ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത്  തുടരും. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ എന്നിവയ്ക്കായി ടെലഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണം. കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ ഭാഗമായി ആന്വൽ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസിനായി തെരഞ്ഞെടുത്ത ഫാക്ടറികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫാക്ടറികളെ ബന്ധപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ബാലന്‍സ് ഷീറ്റ് അടക്കമുള്ള വിവരങ്ങള്‍ ഈ മെയില്‍ വഴി കൈമാറുകയും തുടര്‍ വിവരങ്ങള്‍ ഇ-മെയില്‍ വഴി സമയബന്ധിതമായി അയയ്ക്കുകയും വേണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *