റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടർ

May 11, 2021 - 8:41 pm

ആലപ്പുഴ: കോവിഡ് 19 ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ ട്രയാജ് സംവിധാനത്തിലൂടെയുള്ള ചികിത്സ കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുമായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. പ്രാദേശികമായുള്ള ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുള്ള ട്രയാജ് ചികിത്സാ സൗകര്യം ഉപയോഗിക്കുന്നതിലൂടെ മെഡിക്കൽ കോളേജ് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാവും. ട്രയാജ് സംവിധാനം വഴിയുള്ള ചികിത്സാ സൗകര്യം രോഗികൾക്ക് ലഭിക്കാനായി തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടണമെന്നും കളക്ടർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്റർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇത് പ്രവർത്തിപ്പിക്കാനുള്ള ആരോഗ്യ പ്രവർത്തകരെ അതത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് എൻ. എച്. എമ്മുമായി ചേർന്നോ സ്വന്തം നിലക്കോ താൽക്കാലികമായി നിയമിക്കാം. ജില്ലയിൽ എല്ലാ ബ്ലോക്കുകളിലും ആവശ്യത്തിനുള്ള ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. വാക്സിൻ, കോവിഡ് പരിശോധന കിറ്റുകൾ എന്നിവയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ ഉടനടി പരിഹാരം കാണും. വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *