റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

May 13, 2021 - 12:49 pm

തിരുവനന്തപുരം; കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളുടെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെളള കാര്‍ഡുകള്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകളുളളവര്‍ക്ക് മൂന്നുലിറ്ററില്‍ നിന്ന് ഒരു ലിറ്ററാക്കി കുറച്ചു.

വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് 12 ലിറ്റര്‍ നല്‍കിയിരുന്നത് എട്ടുലിറ്ററാക്കി കുറച്ചു. കേന്ദ്രവിഹിതം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്നുമാസത്തേക്കാണ് മണ്ണെണ്ണ വിഹിതത്തില്‍ കുറവ് വരുത്തി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയില്‍ നിന്ന് 41 രൂപ ആയി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. മൂന്നുമാസത്തേക്കുളള വിഹിതം നാളെ മുതല്‍ നല്‍കി തുടങ്ങാനാണ് തീരുമാനം.

അതേസമയം കോവിഡ് കാലത്ത് റേഷനും കിറ്റും നല്‍കുന്ന റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിഷേധത്തിലാണ് വ്യാപാരികള്‍. കോവിഡ് ബാധിച്ച് 21 റേഷന്‍ വ്യാപാരികള്‍ മരണപ്പെട്ടിട്ടും വാക്‌സിന്‍ മുന്‍ഗണന, നഷ്ടപരിഹാരം, ബയോമെട്രിക്ക് ഒഴിവാക്കല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലുളള അമര്‍ഷത്തിലാണ് വ്യാപാരികള്‍. അതിനാല്‍ റേഷന്‍ കടകള്‍ ഒരുദിവസം അടച്ചിട്ട് ബലിദിനം ആചരിക്കാനുളള ആലോചനയിലാണ് വ്യാപാരി സംഘടനകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *