റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ

May 17, 2021 - 5:47 pm

കോഴിക്കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭാ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍ രഞ്ജിത്ത്.ആര്‍. ചുമതലയില്‍ പ്രവേശിച്ചു. ആറ് ഓക്‌സിജന്‍ ബെഡ് ഉള്‍പ്പെടെ സജ്ജമാക്കിയ പാലാത്തടം സി എഫ് എല്‍ ടി സിയ്ക്ക് പുറമെ മറ്റൊരു ഡൊമിസിലിയറി കെയര്‍ സെന്റര്‍ നഗരത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത  അറിയിച്ചു. 

അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്. 954402 4426, 954402 4428, 954402 4404 എന്നീ നമ്പറുകളിലൂടെ ജനങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. സന്നദ്ധ പ്രവര്‍ത്തകരടങ്ങിയ റാപ്പിഡ് റസ്‌പോണ്‍സ് ടീം ഓരോ വാര്‍ഡിലും സജ്ജമാക്കി. നഗരത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ സ്‌ക്വാഡും, പോലീസ് വകുപ്പും കര്‍ശന പരിശോധന നടത്തുന്നുണ്ട്.  ഇതിന് പുറേമ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍, മാഷ് അധ്യാപകര്‍ എന്നിവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. 

കോര്‍ കമ്മറ്റി യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍. പി.പി.മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി. ലത ,നോഡല്‍ ഓഫീസര്‍ രഞ്ജിത്ത് ആര്‍, സെക്ടറല്‍ മജിസ്‌ട്രേട്ട് സുജിത്ത്. ബി, നഗരസഭാ സെക്രട്ടറി  സി.കെ.ശിവജി, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  പ്രകാശ്. എ.കെ. എന്നിവര്‍ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *