റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ്‌ വധക്കേസ്‌ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ കത്ത്‌

May 21, 2021 - 11:55 am

ചെന്നൈ: രാജീവ്‌ വധക്കേസില്‍ മൂന്നുപതിറ്റാണ്ടായി തടവ്‌ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കണമന്ന്‌ ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ രാഷ്ട്രപതിക്ക്‌ കത്തെഴുതി. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ അംഗീകാരം വൈകുന്നത്‌ മനുഷ്യത്വമില്ലായ്‌മയാണെന്ന്‌ സറ്റാലിന്‍ അഭിപ്രയപ്പെട്ടു.

അടിയന്തിരമായി ഏഴുപ്രതികളേയും മോചിപ്പിക്കണമെ ന്നും സമാനതകളില്ലാത്ത വേതനയും ദുരിതവുമാണ്‌ പ്രതികള്‍ അനുഭവിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇവരെ വിട്ടയക്കണമെന്നാണെന്നും സ്‌റ്റാലിന്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

മൂന്നുപതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷീക പരിഗണന കണക്കിലെടുത്ത്‌ വിട്ടയക്കാനായിരുന്നു തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്ക്‌ വിടുകയായിരുന്നു. എല്ലാ വശങ്ങളും പരിഗണിച്ച്‌ തീരുമാനം എടുക്കാനുളള അധികാരം രാഷ്ട്രപതിക്കാണെന്നാണ്‌ ഗവര്‍ണറുടെ നിലപാട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *