റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ അവസാനവട്ട പരിശോധന 25,26,27 തീയതികളില്‍

May 22, 2021 - 10:39 am

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ്‌ കണക്കിന്റെ അവസാനഘട്ട പരിശോധന മെയ്‌ 25,26,27 തീയതികളില്‍ കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ മേണിറ്ററിംഗ്‌ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചതാണി വിവരം.

വര്‍ക്കല,ആറ്റിങ്ങല്‍ ചിറയിന്‍കീഴ്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചെലവ്‌ കണക്ക്‌ 25ന്‌ ഉച്ചവരെയും, നെടുമങ്ങാട്‌, വാമനപുരം,അരുവിക്കര മണ്ഡലങ്ങളിലെ പരിശോധന ഉച്ചക്കുശേഷവും നടക്കും. കഴക്കൂട്ടം തിരുവനന്തപുരം മണ്ഡലങ്ങളിലെ പരിശോധന 26ന്‌ ഉച്ചവരെയും വട്ടിയൂര്‍കാവ്‌, നേമം മണ്ഡലങ്ങളിലെ പരിശോധന ഉച്ചക്ക്‌ ശേഷവും ആയിരിക്കും. 27ന്‌ ഉച്ചവരെ പാറശാല ,കാട്ടാക്കട എന്നിവിടങ്ങളിലേയും ഉച്ചക്കുശേഷം കോവളം ,നെയ്യാറ്റിന്‍കര മണ്ഡലങ്ങളുടെ പരിശോധനയുമായിരിക്കും നടക്കുക.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *