റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ 3,000ത്തോളം സായുധ പോലീസിനെ നിയോഗിച്ച് ഹരിയാന

May 24, 2021 - 12:00 pm

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 3,000 ത്തോളം സായുധ പോലീസിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ച പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധിച്ച 350ഓളം കര്‍ഷകര്‍ക്ക് എതിരെ ഹിസാര്‍ പോലീസ് കഴിഞ്ഞ ദിവസം ക്രിമിനല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കല്‍, പകര്‍ച്ചവ്യാധി നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.ഇതേ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പോലീസ് ഐജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഹിസാറിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 3,000ത്തോളം സായുധ പോലീസിനെ സമരത്തെ നേരിടാന്‍ നിയോഗിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *