റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെക്കോര്‍ഡ് നേട്ടത്തില്‍ നിഫ്റ്റി

May 28, 2021 - 12:01 pm

മുംബൈ: മെയ് മാസത്തെ എഫ് ആന്‍ഡ് ഓ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കോണ്‍ട്രാക്ടുകള്‍ ഇന്നലെയോടെ അവസാനിക്കുമെന്നിരിക്കെ പൊതുമേഖലാ ബാങ്ക്, ഐടി, ലോഹ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരുടെ തിരക്കേറി. ഇതോടെ അവസാന മണിക്കൂറില്‍ വിപണി കൂടുതല്‍ സജീവമായി.വ്യാപാരം അവസാനിക്കുമ്പോള്‍ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിഫ്റ്റി ഫിഫ്റ്റി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. 15,272 പോയിന്റില്‍ നിന്നും 15,384 പോയിന്റ് വരെയാണ് സൂചിക കുതിച്ചത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ പൊതുമേഖലാ ബാങ്കാണ് കൈയടി നേടിയത്.മൂന്ന് ശതമാനം നേട്ടം സൂചിക കുറിച്ചു. നിഫ്റ്റി ഐ.ടി സൂചിക 1.5 ശതമാനവും ഉണര്‍ന്നു.വ്യാപാരത്തിനിടെ വിപ്രോ, ബിര്‍ലാസോഫ്റ്റ്, കോഫോര്‍ഗ്, ഫസ്റ്റ് സോഴ്സ് സൊല്യൂഷന്‍സ്, മൈന്‍ഡ്ട്രീ, പേഴ്സിസ്റ്റന്റ് സിസ്റ്റംസ്, സൊനാട്ട സോഫ്റ്റ്വെയര്‍ ഓഹരികള്‍ റെക്കോര്‍ഡ് ഉയരം തിരുത്തിയിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ ് (ടിസിഎസ്), ടെക്ക് മഹീന്ദ്ര, എച്ച്.സി.എല്‍. ടെക്നോളജീസ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഓഹരികള്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെയും നേട്ടം കൊയ്തു. ഒന്നു മുതല്‍ 1.5 ശതമാനം വരെ നേട്ടമാണ് നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, ലോഹ സൂചികകളില്‍ കണ്ടത്. ഇതേസമയം, നിഫ്റ്റി റിയല്‍റ്റിയും(1 ശതമാനം) നിഫ്റ്റി ഫാര്‍മയും (0.12 ശതമാനം) നഷ്ടത്തില്‍ ദിനം പിന്നിട്ടു.അവസാന മണി മുഴങ്ങുമ്പോള്‍ 66 പോയിന്റ് ഉയര്‍ന്ന് 15,338 എന്ന ഭേദപ്പെട്ട നില നിഫ്റ്റി കണ്ടെത്തി.ബോംബെ സൂചിക 98 പോയിന്റ് നേട്ടത്തില്‍ 51,115 എന്ന ഉയര്‍ന്ന നിലയിലാണ് ഇന്നലെ ഇടപാടുകള്‍ മതിയാക്കിയത്.

വ്യാഴാഴ്ച കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ സെന്‍സെക്സിനെ മുന്നിലെത്തിച്ചു.എന്നാല്‍ എച്ച്.ഡി.എഫ്.സി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലെവര്‍, ഭാരതി എയര്‍ടെല്‍ ഓഹരികളിലെ തകര്‍ച്ച സെന്‍സെക്സിന് വിനയായി. ഇന്നലെ വ്യാപാരത്തിനിടെ 51,283 പോയിന്റ് വരെയും സൂചിക ചലിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *