റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലവര്‍ഷം ജൂണ്‍ മൂന്നിന്‌ കേരളത്തിലെത്തും

May 31, 2021 - 9:45 am

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം 2021 ജൂണ്‍ 3 ന്‌ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തെക്കുപടിഞ്ഞാറന്‍ കാറ്റ്‌ ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴലഭിച്ചേക്കും. കാലവര്‍ഷം തിങ്കളാഴ്‌ചയോടെ എത്തുമെന്നായിരുന്നു നേരത്തെ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നത്‌.

കാലവര്‍ഷം എത്തുന്നത്‌ കണക്കിലെടുത്ത്‌ കെഎസ്‌ഇബിയും ഡാം സേഫ്‌റ്റി അതോരിറ്റിയും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരികയാണ്‌. മുന്‍കാല അനുഭവങ്ങളില്‍നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മുന്‍ കരുതലിന്‍റെ ഭാഗമായി അണക്കെട്ടുകളിലെ സ്‌പില്‍വേ ഷട്ടറുകള്‍ തുറന്ന്‌ വെളളം ഒഴുക്കി വിടുന്നുണ്ട്‌. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *