ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡി) മിനിമം 5 ലക്ഷം രൂപയും ശേഷം 5 ലക്ഷം രൂപയുടെ ഗുണിതങ്ങളുമായി പുനര്‍നിശ്ചയിച്ച് ആര്‍ബിഐ. കൂടാതെ, റിസര്‍വ് ബാങ്ക് പ്രത്യേകമായി അനുവദിച്ചില്ലെങ്കില്‍ സിഡികള്‍ക്കെതിരെ വായ്പ നല്കാന് ബാങ്കുകളെ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, റിസര്‍വ് ബാങ്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇഷ്യു ചെയ്യുന്ന ബാങ്കുകള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് സിഡികള്‍ തിരികെ വാങ്ങാന്‍ അനുവാദമുണ്ട്.
