റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മണ്‍സൂണ്‍ മുന്നൊരുക്കം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

June 12, 2021 - 3:10 pm

പത്തനംതിട്ട: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മണ്‍സൂണ്‍ മുന്നോരുക്കങ്ങളുടെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി ദ്രുത കര്‍മ്മ സേനയെ നിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി.

ജില്ലാതല, അടൂര്‍, കോഴഞ്ചേരി താലൂക്ക്തല നോഡല്‍ ഓഫീസറായി ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.എം.ജി ജാന്‍കിദാസിനെ(9447223590)യാണ് നിയമിച്ചിരിക്കുന്നത്. മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്ക്തല നോഡല്‍ ഓഫീസറായി ഡോ: സി.ശ്രീകുമാര്‍ (9447586773), റാന്നി, കോന്നി താലൂക്ക്തല നോഡല്‍ ഓഫീസറായി ഡോ.എബി എബ്രഹാം (9447279115) എന്നിവരെ നിയമിച്ചിട്ടുണ്ട്. 

ദ്രുത കര്‍മ്മ സേനയില്‍ താലൂക്ക്തല സമിതികളുടെ കോര്‍ഡിനേഷന്‍ അതാത് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസറുമാര്‍ക്കായിരിക്കും. താലൂക്ക് സമിതികള്‍ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *