റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജലവിമാന സേവനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം

June 17, 2021 - 12:05 am

ന്യൂഡല്‍ഹി: രാജ്യത്ത് ജലവിമാന സേവനം വര്‍ധിപ്പിക്കാന്‍ കേന്ദ്രതീരുമാനം. ഇതുസംബന്ധിച്ച് തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് സര്‍വീസുകള്‍ യഥാസമയം ആരംഭിക്കുന്നതിന് ഇരുമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏകോപന സമിതി രൂപീകരിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന സീപ്ലെയിന്‍ ഓപ്പറേറ്റിങ് റൂട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനും ശ്രമം നടക്കും.

വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയില്‍ നിന്ന് ആവശ്യമായ നിയമാനുമതികളും അംഗീകാരങ്ങളും നേടുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിനോദ സഞ്ചാരം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഉഡാന്‍ സ്‌കീമിന്റെ ഭാഗമായി സീ പ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സര്‍ക്കാര്‍ ആരംഭിച്ച പ്രാദേശിക വിമാനത്താവള വികസന പദ്ധതിയാണ് ഉഡാന്‍ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഈ സീപ്ലെയിനുകള്‍ക്ക് ലാന്‍ഡിംഗിനും ടേക്ക് ഓഫ് ചെയ്യുവാനും സൗകര്യപ്രദമാകുന്ന കൂടുതല്‍ വാട്ടര്‍ എയറോഡ്രോമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്; നിലവില്‍ ഇത്തരതില്‍ 10 സൈറ്റുകള്‍ ഉണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റി, ഗുജറാത്ത്, ഷത്രുഞ്ജയ് ഡാം, ഗുജറാത്ത്, സബര്‍മതി റിവര്‍ഫ്രണ്ട്, ഗുജറാത്ത്, നാഗാര്‍ജുന സാഗര്‍ ഡാം, തെലങ്കാന. പ്രകാശം ബാരേജ്, ആന്ധ്രാപ്രദേശ്, ഉമ്രാങ്സാവോ റിസര്‍വോയര്‍, അസം, ബ്രഹ്മപുത്ര റിവര്‍ഫ്രണ്ട്, അസം, ലോംഗ് ഐലന്റ്, ആന്‍ഡമാന്‍, സ്വരാജ് ദ്വീപ്, ആന്‍ഡമാന്‍ , ഷഹീദ് ദ്വീപ്, എന്നീ പത്ത് ഇടങ്ങളിലാണ് വാട്ടര്‍ എയറോഡ്രോമുകള്‍ നിലവിലുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *