റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശാന്ത് കിഷോറുമായി കൂടികാഴ്ച നടത്തി പവാര്‍: ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ് ; ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം

June 21, 2021 - 6:30 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടികാഴ്ച നടത്തി എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പവാറിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ജൂണ്‍ 11ന് ശരത് പവാറിന്റെ മുംബൈയിലെ വസതിയിലാണ് ഇരുവരും ആദ്യം ചര്‍ച്ച നടത്തിയത്. മൂന്നാം മുന്നണി രൂപീകരിക്കാനുള്ള മിഷന്‍ 2024 പദ്ധതിയെക്കുറിച്ചുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുവരും രണ്ടാം തവണ കൂടിക്കാഴ്ച നടത്തിയത്.

അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നതായി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കി ദേശീയ തലത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ബിജെപിക്കെതിരേയുമുള്ള പോരാട്ടത്തിന് ശക്തിപകരുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശരദ് പവാര്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വോട്ടെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ പാര്‍ട്ടിയായ രാഷ്ട്രമഞ്ച്, ആര്‍ജെഡി നേതാവ് മനോജ് വര്‍മ, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാവ് വിവേക് തങ്ക എന്നിവരെയാണ് യോഗത്തിലേയ്ക്ക് ക്ഷണിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *