റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയില്‍ 2000 പേര്‍ക്ക് വ്യാജ വാക്സിന്‍ നല്‍കി: തട്ടിപ്പ് സംഘത്തെ പിടിച്ച് പോലിസ്

June 25, 2021 - 7:32 pm

മുംബൈ: മുംബൈയില്‍ വ്യാജ വാക്സിനേഷന്‍ ക്യാമ്പ് നടത്തിയ സംഘം പിടിയില്‍. 2000ത്തോളം പേര്‍ക്കാണ് വാക്സിനാണെന്ന് ധരിപ്പിച്ച് ഉപ്പു വെള്ളം കുത്തിവച്ചത്. കസില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരുമാണ് മുംബൈയില്‍ അറസ്റ്റിലായത്. പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ കോവിഷീല്‍ഡ് സ്റ്റിക്കര്‍ ഒട്ടിച്ച വാക്സിന്‍ ബോട്ടിലുകളാണ് തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു. സംഘം മുംബൈയില്‍ എട്ട് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *