റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ് നല്‍കി

July 3, 2021 - 8:00 pm

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കേ ചോമ്പാല പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ് നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവന്‍ ചോടത്ത്, എസ്‌ഐമാരായ കെ.വി. ഉമേശന്‍, എ.വിശ്വനാഥന്‍ നമ്പ്യാര്‍ എന്നിവര്‍ക്കാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍  യാത്രയപ്പ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉപഹാരസമര്‍പ്പണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ രമ്യ കരോടി, ജനപ്രതിനിധികളായ കെ.ലീല,  കെ.കെ.ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *