റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

09/07/2021 വെള്ളിയാഴ്ച മുതൽ ബാറുകളിൽ വിദേശമദ്യവിൽപ്പന

July 9, 2021 - 11:29 am

സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന തുടങ്ങും. ലാഭവിഹിതത്തിലെ തർക്കം മൂലമാണ് ദിവസങ്ങളായി ബാറുകൾ ഉടമകൾ അടച്ചിട്ടിരുന്നത്. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കൺസ്യൂമർ ഫെഡ് ഷോപ്പുകളും ഉടൻ തുറക്കും.

അതേസമയം, കൺസ്യൂമർ ഫെഡും മദ്യവിൽപ്പന തുടങ്ങും. കൺസ്യൂമർ ഫെഡിന്‍റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.

വിവാഹത്തിന് 20 പേർ മതിയെന്ന് നിഷ്‌കർഷിക്കുന്ന സർക്കാർ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാുകളിലെ മദ്യവിൽപന പുനഃരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ബാറുടമകളുമായി നടത്തിയ ചർച്ചയിൽ വെയർഹൗസ് നികുതി 25ൽ നിന്ന് 13 ആയി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ബാറുകൾ വഴി മദ്യം പാഴ്‌സലായിട്ടാണ് നൽകുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *