റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില : പരിശോധന നടത്തി

July 16, 2021 - 10:54 pm

കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസില്‍ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് കല്ലാച്ചി, പുറമേരി, വെള്ളികുളങ്ങര, അഴിയൂര്‍, ചല്ലിവയല്‍ മേമുണ്ട, ആയഞ്ചേരി, തീക്കുനി, അരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധന നടത്തി. വില എഴുതിവെക്കാനും എല്ലാ ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും കടയില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. അല്ലാത്ത പക്ഷം നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *