റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഒരു രാത്രി പോലും ജയിലിലടക്കരുത്’ മണിപ്പൂർ ആക്ടിവിസ്റ്റിനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

July 20, 2021 - 7:46 am

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യ പ്രവർത്തകൻ ലിച്ചോമ്പം എറെൻഡ്രോയെ വിട്ടയക്കാന്‍ ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ ഉത്തരവിട്ടു . ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ചാണകവും ഗോമൂത്രവും കൊവിഡിനുള്ള ചികിത്സയല്ല എന്ന് ഫേസ്ബുക്കിൽ കുറിച്ച് ബി.ജെ.പി. നേതാക്കളെ പരിഹസിച്ചതിനാണ് എറെൻഡ്രോയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത്.

എറെൻഡ്രോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അച്ഛൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ആർട്ടിക്കിൾ 21 പ്രകാരം ലിച്ചോമ്പം തടവിൽ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

മണിപ്പൂർ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഗോമൂത്രവും ചാണവും കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് ലിച്ചോമ്പം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മണിപ്പൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ഉഷം ദെബാനാണ് പരാതി നല്‍കിയത്. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *