റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് ഉദ്ഘാടനം ചെയ്തു

July 23, 2021 - 6:10 pm

തൃശൂര്‍: മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. ഇന്ത്യയിലെ തന്നെ സ്വയം നിയന്ത്രിണ സുരക്ഷാ ഗേറ്റുള്ള ചുരുക്കം റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഇതോടെ തൃശൂരും ഇടം പിടിച്ചു.

സുരക്ഷാ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ, ശരീര താപ നില, ആകെ ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ റെയില്‍വേ അതോറിറ്റിക്കും ആരോഗ്യ വകുപ്പിനും ലഭിക്കും. നിലവില്‍ കൂട്ടം കൂടി നിന്നു പ്ലാറ്റ് ഫോമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മണപ്പുറം ഫിനാന്‍സിന് വേണ്ടി സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കിയത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ജയകുമാര്‍, മണപ്പുറം ഗ്രൂപ്പ് കൊ പ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്റഫ്, ലയണ്‍സ് ഡിസ്ട്രിക്ട് 318ഡി ജില്ലാ പി.ആര്‍.ഒ കെ.കെ.സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *