ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. 12/08/21 വ്യാഴാഴ്ച രാവിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെ സ്‌ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം , അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്റില്‍ കമ്പനി ലോക്ക് ചെയ്തതായും ആരോപണമുണ്ട്.
കോണ്‍ഗ്രസിന്റെ മീഡിയ തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ അക്കൗണ്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടുകളാണ് ലോക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
