റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം. നാലംഗ സംഘം അറസ്റ്റിൽ

September 3, 2021 - 8:19 am

അടിമാലി- അടിമാലി യൂണിയൻ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സ്ത്രീ ഉൾപ്പെടെയുള്ള നാലംഗസംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തൻപുരയ്ക്കൽ മഞ്ജുഷ (28) കീരിത്തോട് പകുതിപാലം കപ്യാരുകുന്നേൽ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തിൽ ഷിജു (42) കട്ടപ്പന കാട്ടുകുടി സുഭാഷ് (44)എന്നിരാണ് അറസ്റ്റിൽ ആയത്. ജില്ലാ പൊലീസ് മേധാവിയുടെ നേത്യത്വത്തിൽ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.

2021 ആഗസ്റ്റ് 16 ന് അടിമാലി യൂണിയൻ ബാങ്ക് ശാഖയിൽ 32 ഗ്രാം മുക്കുപണ്ടം പണയം വച്ച് കേസിലെ ഒന്നാം പ്രതി മഞ്ജുഷ 92,000 രൂപ തട്ടിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞത്. പിന്നീട് സംഘം രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പുകൂടി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. യൂണിയൻ ബാങ്ക് ശാഖയിൽ യുവതി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.

ഇതോടെ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. ഇതോടെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായയത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെ ആണ് തട്ടിപ്പ് സംഘത്തിലെ മറ്റു മൂന്ന് പേരെകുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

മുക്കുപണ്ടത്തിൽ 9.16 ഹാൾ മാർക് മുദ്ര പതിച്ചു നൽകിയിരുന്നത് കട്ടപ്പന സ്വദേശി സുഭാഷ് ആണ്. ഇയാളും സുനീഷും ചേർന്ന് വർഷങ്ങളായി തട്ടിപ്പു നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരിക്കാശേരി, ഇടുക്കി, ഹരിപ്പാട്,അഅമ്പലപ്പുഴ എന്നിവിടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത 20 ഓളം കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.

അടുത്തനാളിൽ ഇയാൾ മഞ്ജുഷയുമായി സുഹൃത് ബന്ധത്തിലായി. ഇതോടെ ആണ് യുവതിയും തട്ടിപ്പു സംഘത്തിലെ കണ്ണിയായത്. ഇതുകൂടാതെ അടിമാലിയിൽ വർക്ക് ഷോപ്പ് നടത്തിവരുന്ന ഷിജുവുമായി സുനീഷ് അടുപ്പത്തിലായി. തുടർന്ന് ഇയാളെയും സംഘത്തിൽ ഉൾപ്പെടുത്തി തട്ടിപ്പ് വ്യാപകമാക്കുകയായിരുന്നു.

കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ അടുത്ത നാളിൽ തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *