റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണ്ണം കവർന്നു

September 5, 2021 - 8:04 am

കാസർകോട്: വീട് കുത്തിത്തുറന്ന് കവർച്ച. മുപ്പത് പവൻ സ്വർണ്ണം നഷ്ടമായി. പടന്നക്കാട് കുതിരുമ്മൽ റോഡിലെ ഹൈദരലിയുടെ വീട്ടിൽ 2021 സെപ്തംബർ 4ന് രാത്രിയാണ് കവർച്ച നടന്നത്. ഇരുനില വീടിന്റെ മുകൾ നിലയിലെ വാതിൽ കുത്തി തുറന്നാണ് കള്ളൻ അകത്ത് കയറിയത്. വീടിനോട് ചേർന്നുള്ള മരത്തിലൂടെയാണ് മുകൾ നിലയിലെത്തിയതെന്നാണ് നിഗമനം.

മുകൾ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണ്ണമാണ് നഷ്ടമായത്. ഈ സമയം ഹൈദരലിയും കുടുംബവും താഴത്തെ നിലയിലുള്ള മുറികളിൽ കിടന്നുറങ്ങുകയായിരുന്നു. ഉച്ചയോടെയാണ് മോഷണ വിവരം അറിഞ്ഞത്. മുകളിലത്തെ നിലയിലെ അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴായിരുന്നു മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്.

ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ അടക്കമുള്ളവർ പരിശോധന നടത്തി. വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *