റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആമസോണിൽ എണ്ണായിരത്തിലധികം തൊഴിലവസരങ്ങൾ

September 5, 2021 - 8:34 am

മുംബൈ: ഈ വർഷം ഇന്ത്യയിലെ 35 നഗരങ്ങളിലായി 8,000 ത്തിലധികം ജീവനക്കാരെ നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നീ വിഭാ​ഗങ്ങളിലാണ് പുതിയ റിക്രൂട്ട്മെന്റ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയിൽ തൊഴിലവസരങ്ങളുളളതായി ആമസോൺ എച്ച്ആർ ലീഡർ ദീപ്തി വർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മെഷീൻ ലേണിംഗ് അപ്ലൈഡ് സയൻസസ് രം​ഗത്തും ഒഴിവുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. എച്ച്ആർ, ഫിനാൻസ്, ലീഗൽ മുതലായ പിന്തുണാ പ്രവർത്തനങ്ങൾക്കും ആമസോൺ നിയമനം നടത്തുന്നുണ്ടെന്ന് ദീപ്തി വർമ്മ അഭിപ്രായപ്പെട്ടു. 2025 ഓടെ പ്രത്യക്ഷമായും പരോക്ഷമായും 20 ലക്ഷം തൊഴിലവസരങ്ങൾ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനകം 10 ലക്ഷം നേരിട്ടും അല്ലാതെയും ഉളള തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *