കോഴിക്കോട്: കോഴിക്കോട് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കൽ കീരിക്കണ്ടി മുജീബ് റഹ്മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകൻ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. 2021 സെപ്തംബർ 10 നാണ് കുട്ടി കടലിൽ അപകടത്തിൽ പെട്ടത്. പയ്യാനക്കൽ ഗവ. ഹൈസ്‌കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്. ഷംസ സഹോദരിയാണ്. ഖബറടക്കം കപ്പക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
