റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിനുളളിലെ അസ്വാഭാവിക ശബദം സോയില്‍ പൈപ്പിംഗ്‌ മൂലം അല്ലെന്ന്‌ സെസ്സിലെ മുന്‍ ശാസ്‌ത്രജ്ഞന്‍ ജി.ശങ്കര്‍

October 1, 2021 - 11:21 am

കോഴിക്കോട്‌ : കോഴിക്കോട്‌ പോലൂരിലെ വീട്ടില്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന അസ്വാഭാവിക ശബദം സോയില്‍ പൈപ്പിംഗ്‌ കാരണമെല്ലെന്നും ഭൂമിക്കടിയിലെ മര്‍ദ്ദമാവാം കാരണമെന്നും പരിശോധനക്ക്‌ നേതൃത്വം നല്‍കുന്ന സെസ്സിലെ മുന്‍ ശാസ്‌ത്രജ്ഞന്‍ ജി.ശങ്കര്‍. അതേസമയം ദിവസം കഴിയുന്തോറും ശബ്ദം കൂടിവരികയാണെന്ന്‌ പ്രദേശ വാസികള്‍ പറയുന്നു.

രണ്ടാഴ്‌ചയായി ശബ്‌ദം കേള്‍ക്കുന്ന പോലൂരിലെ ബിജുവിന്റെ വീട്ടിലും പരിസരത്തും വിദഗ്‌ദ സംഘം പരിശോധന നടത്തിവരികയാണ്‌. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അംഗവും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റ്ഡീസിലെ മുന്‍ ശാസ്‌ത്രജ്ഞനുമായ ജി.ശങ്കറും ഹസാര്‍ഡ്‌ അനാലിസ്‌റ്റുകളുമാണ്‌ പരിശോധന നടത്തുന്നത്‌. സ്ഥലത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്‌.

മുഴക്കത്തെ തുടര്‍ന്ന്‌ ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ്‌ ശബ്ദം കൂടുതല്‍ കേള്‍ക്കുന്നതെന്നും ഒരോ ദിവസവും ശബ്ദത്തിന്റെ തീവ്രത കൂടിവരികയാണെന്നും പ്രദേശവാസികള്‍ പറയുന്നു. അസിസ്‌റ്റന്റ് കളക്ടറടക്കമുളളവര്‍ ഇന്ന്‌ വീട്ടുകാരുമായി സംസാരിച്ചു. വിശദമായ പരിശോധനക്കുശേഷം വിദഗ്‌ദ സംഘം കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും, .ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *