റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നടി മീരാ ജാസ്മിൻ വീണ്ടും വെള്ളിത്തിരയിലേക്ക്

October 9, 2021 - 9:10 am

മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുന്നു. രണ്ടാം വരവിലൂടെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന മീരാജാസ്മിൻ ജയറാം നായകനാകുന്ന ചിത്രത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

വീണ്ടും ഒരു തിരിച്ചുവരവ് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആണെന്നത് അനുഗ്രഹമാണെന്നും ഇത് നല്ലൊരു തുടക്കം ആണെന്നും മീര മാധ്യമങ്ങളോട് പ്രതികരിച്ചു.യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

കുറച്ചു നാൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കേണ്ടി വന്നുവെന്നും ഇനി നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞു.

നാല് ചിത്രങ്ങളിൽ സത്യനങ്കിളിന്റെ കൂടെ അഭിനയിക്കാൻ ഞാൻ സാധിച്ചുവെന്നും ഈ രണ്ടാം വരവിൽ അദ്ദേഹത്തോടൊപ്പമുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നും നടി പറഞ്ഞു.

ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായ സൂത്രധാരനിലൂടെ മലയാള സിനിമയിലെത്തിയ മീരാജാസ്മിൻ 2016 ലാണ് മുഴുനീള കഥാപാത്രം ചെയ്തത്. 2018 ൽ പൂമരത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ മീര രണ്ടാം വരവിൽ ജയറാമിനൊപ്പമാണ് അഭിനയിക്കാൻ ഒരുങ്ങുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *