അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സൗജന്യ ഓൺലൈൻ മത്സര പരീക്ഷ

October 11, 2021 - 10:05 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം എന്നീ നാലു ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ ഓൺലൈൻ മത്സരപരീക്ഷ പരീശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ വാട്ട്‌സ്ആപ്പ് നമ്പർ സഹിതം 13ന് മുൻപായി rpeeekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എറണാകുളം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *