റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരക്കാർ ക്രിസ്മസിന് ഒടിടിയിലൂടെ എത്തുന്നു

October 21, 2021 - 8:31 pm

നൂറു കോടി മുതൽ മുടക്കിൽ നിർമ്മിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്.

ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുകയുള്ളൂ എന്ന് അണിയറപ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഒടിടി റിലീസുമായി ബന്ധപ്പെട്ട് കൊണ്ട് ഇപ്പോൾ ആമസോണും ആയി ചർച്ച നടത്തിയെന്നാണ് സൂചന. മുംബൈയിൽ വെച്ച് ആമസോൺ പ്രതിനിധികൾ സിനിമ കണ്ടു എന്നും റിപ്പോർട്ടുകളുണ്ട്.

തീയേറ്ററുകൾ തുറന്നാലും 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതിന്റെ പശ്ചാത്തലത്തിലാണ് ആണ് ഈ ചിത്രം ക്രിസ്മസിന് ഓടി ടി റിലീസിന് ഒരുങ്ങുന്നത്.

ഈ തീരുമാനം തിയറ്ററുടമകൾ അംഗീകരിക്കില്ലെന്ന് നിർമ്മാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ലിബർട്ടി ബഷീർ പ്രതികരിച്ചു. മോഹൻലാലിന്റെ കഴിഞ്ഞ പടം ഒടിടി റിലീസ് ചെയ്തപ്പോഴേ നിരാശയായിരുന്നതിനാൽ ഈ ചിത്രം തന്നെ പ്രദർശിപ്പിക്കണം എന്ന് ലിബർട്ടി ബഷീർ പ്രതികരിച്ചു.

പ്രഭു, സുനിൽഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജുവാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിനു പുറമേ ഹിന്ദി തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *