റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊന്നു

October 21, 2021 - 8:40 pm

ജയ്പൂര്‍: ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊന്നു. സലാസര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കൊലേസറിലെ ഓംപ്രകാശിന്റെ മകന്‍ ഗണേഷ്(13) ആണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ ഉടമ ബന്‍വാരിലാലിന്റെ മകനും സ്‌കൂളിലെ അധ്യാപകനുമായ മനോജ് ആണ് ക്രൂരമായി മര്‍ദിച്ച് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഗണേഷിന്റെ പിതാവ് ആരോപിക്കുന്നു. ഗൃഹപാഠം ഗണേഷ് ചെയ്തില്ലെന്ന് അറിഞ്ഞ് ക്ലാസിലേക്ക് എത്തിയ മനോജ് മറ്റ് വിദ്യാര്‍ഥികളുടെ മുന്‍പില്‍ വച്ച് തറയില്‍ തള്ളിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.കുട്ടി അബോധാവസ്ഥയിലായപ്പോള്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞ അധ്യാപകന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു.വിവരമറിഞ്ഞയുടന്‍ കുട്ടിയുടെ പിതാവ് ഓംപ്രകാശും കുടുംബാംഗങ്ങള്‍ സ്‌കൂളിലെത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി സലാസര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്ദീപ് വിഷ്‌ണോയ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *