റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള എൻ ജി. ഒ യൂണിയൻ കട്ടപ്പന സിവില്‍ സ്റ്റേഷന്‍ യൂണിറ്റ് സമ്മേളനം നടന്നു

October 22, 2021 - 7:47 am

കട്ടപ്പന : കേരള എൻ ജി. ഒ യൂണിയൻ കട്ടപ്പന ഏരിയ സിവിൽ സ്റ്റേഷൻ യൂണിറ്റ് സമ്മേളനം നടന്നു.കട്ടപ്പന സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന യോഗത്തിൽ ജോയിന്റ് കൺവിനർ സുധിഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ച് കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവിനർ ഷിബ ഗോപി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ,പ്രവർത്തന റിപ്പോർട്ട് ഐകകണ്ഠേന അംഗികരിച്ചു,

ഷിബ ഗോപി .ഐ.റ്റി .ഐ കട്ടപ്പന കൺവിനറായും , സുധിഷ് കുമാർ താലൂക്ക് ആശുപത്രി കട്ടപ്പന ജോയിന്റ് കൺ വിനറായും 9 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു . യോഗത്തിൽ കേരള എൻ ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺ കുമാർ , സെക്രട്ടറി മുജിബ് റഹ്മാൻ,.ജോ സെക്രട്ടറി എൻ ആർ അംബിക ,,ജില്ലാ കൗൺസിൽ അംഗം കെ .ആർ .സുഭാഷ് ചന്ദ്രൻ .വൈസ് പ്രസിഡന്റ് , ഷമിതമോ,അഖിൽ ചന്ദ്രൻ, അനിൽകുമാർ , സനിഷ്,തു‌ങ്ങിയവര്‍ സംസാരിച്ചു , ജില്ലാ കൗൺസിൽ അംഗം മഞ്ജു പി.ജെ നന്ദിപ്രകാശിപ്പിച്ചു.

കട്ടപ്പന സിവിൽ സ്റ്റേഷനിലേയ്ക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കുക , ചോർന്ന് ഒലിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടി‌ത്തിന്റെ അറ്റകുറ്റപണികൾ തിർക്കുക, ശുചിമുറികൾ അറ്റകുറ്റപണികൾ തീർത്ത് ഉപയോഗ യോ​ഗ്യമാക്കുക ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലൂടെ ഒഴുക്കുന്നത് അടിയന്തിരമായി പരിഹരിക്കുക എന്നി പ്രമേയങ്ങൾ സമ്മേളനം അംഗികരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *