അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം

November 2, 2021 - 7:47 pm

അവകാശകായികതാരങ്ങൾക്കുള്ള പെൻഷന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം. കായികരംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 30 ന് മുമ്പായി ലഭിക്കുന്ന വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതാത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലും ലഭ്യമാണ്. ഫോൺ: 0471-2330167, 2331546.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *