റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കുമാര്‍ റാവത്ത് ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറാവും

November 14, 2021 - 7:27 pm

ന്യൂഡല്‍ഹി: ചൈനീസ് കാര്യ വിദഗ്ധനായി അറിയപ്പെടുന്ന വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ഈസ്റ്റ് ഏഷ്യന്‍ ഡിവിഷന്‍ മേധാവി പ്രദീപ് കുമാര്‍ റാവത്ത് ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറാവും. 1990 ബാച്ച് ഐഎഫ്എസ് ഓഫിസറാണ്. വിക്രാന്ത് മിശ്രി ന്യൂഡല്‍ഹിയില്‍ സെക്രട്ടറിയായി മടങ്ങുന്ന ഒഴിവിലാണ് പ്രദീപിന്റെ നിയമനം. 2021 ജനുവരി വരെ നെതര്‍ലന്‍ഡില്‍ ഇന്ത്യന്‍ അംബാസിഡറായിരുന്നു. ദീര്‍ഘകാലം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റാവത്ത് ചൈനീസ് ഭാഷയിലും വിദഗ്ധനാണ്. 2014-2017 കാലത്ത് ഈസ്റ്റ് ഏഷ്യന്‍ വിഭാഗത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2017-2020വരെ ഇന്തോനേഷ്യയിലും ജോലി ചെയ്തു. നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്താണ് റാവത്ത് അംബാസിഡറാകുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *