അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സെലക്ഷന്‍ ട്രയല്‍

November 16, 2021 - 7:55 pm

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വെള്ളായണി  ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 20ന് എറണാകുളത്ത് നടക്കും. 

അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളിലേക്കാണ് പട്ടികജാതി,  പട്ടികവര്‍ഗ വിഭാഗങ്ങളിലെ സ്പോര്‍ട്സില്‍ അഭിരുചിയുള്ള  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത്. 

താത്പര്യമുള്ളവര്‍ 20ന് രാവിലെ 9.30 മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252548, 9746661446

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *