റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: കയര്‍ ഭൂവസ്ത്ര സെമിനാര്‍ ; മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

November 18, 2021 - 3:04 pm

 
വയനാട്: കയര്‍ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കയര്‍ വികസന ഡയറക്ടര്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വി.ആര്‍ വിനോദ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ഫോം മാറ്റിംഗ് ഇന്ത്യ ജിയോ ടെക്‌സ്‌റ്റൈല്‍ കോര്‍ഡിനേറ്റര്‍ എ.ജി മോഹനനും തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും സാദ്ധ്യതകളും എന്ന വിഷയത്തില്‍ സി.പി ജോസഫും സെമിനാറുകള്‍ അവതരിപ്പിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *