റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും

December 5, 2021 - 10:42 am

ന്യൂഡല്‍ഹി: ഇരുപത്തൊന്നാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. വൈകീട്ട് 5.30ന് ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുതിന്‍ പങ്കെടുക്കും. ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയും റഷ്യയും 10 കരാറുകളില്‍ ഒപ്പുവെക്കും.രാവിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തോടെയാണ് ഉച്ചകോടി ആരംഭിക്കുക. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷോഗ്യുവും കൂടിക്കാഴ്ച നടത്തും. വിദേശകാര്യം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ‘ടു പ്ലസ് ടു’ സംവിധാനത്തിന്റെ ആദ്യ യോഗമാണ് നടക്കുക.അഫ്ഗാനിസ്താന്‍ വിഷയം, കോവിഡ് വ്യാപനം, പ്രതിരോധരംഗത്തെ ഉഭയകക്ഷി സഹകരണം, വാണിജ്യം, വ്യാപാരം തുടങ്ങിയ രംഗങ്ങളിലെ സഹകരണങ്ങള്‍ തുടങ്ങിയവ മോദി-പുതിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. പ്രതിരോധരംഗത്തെ സഹകരണമാണ് ഇതില്‍ പ്രധാനം. എസ്.400 വ്യോമപ്രതിരോധ സംവിധാനം സംബന്ധിച്ച ചര്‍ച്ചകള്‍, എ.കെ.-203 റൈഫിളുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനുള്ള ധാരണ എന്നിവ ചര്‍ച്ചചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *