റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാപ്റ്റന്‍ വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റി

December 10, 2021 - 10:51 am

ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി.ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഊട്ടി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ശൗര്യ ചക്ര ബഹുമതി നേടിയ വ്യോമസേന ഉദ്യോഗസ്ഥനാണ് വരുണ്‍. സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിനായിരുന്നു ബഹുമതി. ജനറല്‍ ബിപിന്‍ റാവത്തിനെ അനുഗമിച്ചാണ് വരുണ്‍ സുലൂരില്‍നിന്ന് വെല്ലിങ്ടണിലേക്ക് പോയത്. ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശിയാണ്. പിതാവ് കെ.പി. സിങ് കരസേനയില്‍ കേണലായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *