റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ചേർന്നു

December 16, 2021 - 2:59 pm

പാലക്കാട്: ചാലക്കുടി നിയോജകമണ്ഡലത്തിൽ  കിഫ്‌ബി നടത്തിക്കൊണ്ടിരിക്കുന്ന  നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേർന്നു. സനീഷ്‌കുമാർ  ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്‌ബി  അഡിഷണൽ  സി ഇ ഒ  സത്യജിത്ത്  രാജിന്റെ  സാന്നിധ്യത്തിലായിരുന്നു  യോഗം. സാങ്കേതിക തടസങ്ങൾ പരിഹരിച്ച്  നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ  തീരുമാനമായി. മലയോര ഹൈവേ നിർമ്മാണത്തിനായി  നിശ്ചയിച്ചിരിക്കുന്ന  അതിരപ്പിള്ളി, കോടശ്ശേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ  സംഘം  സന്ദർശനം നടത്തി. കെട്ടിടങ്ങൾ  അടങ്ങുന്ന ഭൂമി ഏറ്റെടുക്കേണ്ടതായ ഭൂവുടമകളെ നേരിൽ കണ്ട്  എം എൽ എ യും ഉദ്യോഗസ്ഥ സംഘവും ആശയവിനിമയം നടത്തി.

ചെറങ്ങരയിൽ  നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന  ശബരിമല  ഇടത്താവളം, ചാലക്കുടി ഗവ.ഐ ടി ഐ  എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു. മൂന്ന് നിലകളിലായി 36463  ചതുരശ്ര അടിയിലായാണ് ശബരിമല  ഇടത്താവളത്തിന്റെ നിർമ്മാണം. ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്  വേണു  കണ്ടരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം  ലീല  സുബ്രമണ്യൻ, പഞ്ചായത്ത്  പ്രസിഡന്റ്മാരായ   ഡെന്നി വർഗീസ്, പി സി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  സി വി  ആന്റണി, ലിജോ ജോൺ, പഞ്ചായത്തംഗങ്ങളായ  മനു പോൾ, സി സി കൃഷ്ണൻ, പോൾസി, കിഫ്‌ബി  ഉദ്യോഗസ്ഥരായ സജിത്ത്, വാട്ടർ അതോറിറ്റി  ഉദ്യോഗസ്ഥരായ  രേഖ, സജി, കൊച്ചിൻ ദേവസ്വം  ബോർഡ്  എൻജിനിയർ  മനോജ് കെ കെ, ദിലീപ് എം കെ, ജയകുമാർ ടി ടി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *