കോട്ടയം : പാലായിലെ റബര്‍ റീട്രേഡിംഗ് സ്ഥാപനമായ പി.ജെ.ട്രേഡേിന്റെ ഉടമ ജോബിന്‍ സെബാസ്‌റ്റ്യന് കൈക്കൂലി നല്‍കാത്തതിനാല്‍ ആറുവര്‍ഷമായി തടഞ്ഞുവച്ചിരുന്ന നോണ്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് രണ്ടുദിവസം കൊണ്ട് ലഭ്യമാക്കി വിജിലന്‍സ്. വിജിലന്‍സ് ഡിവൈഎസ്‌പി കെ.എ വിദ്യാധരന്‍ ബോര്‍ഡ് ഓഫീസില്‍ നേരിട്ട് എത്തിയാണ് അസി. എഞ്ചിനീയറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. വിജിലന്‍സ് ആസ്ഥാനത്തുവച്ച് അത് ജോബിന് കൈമാറുകയും ചെയ്‌തു.
ഇത്രയുംകാലം ആരും പരാതി നല്‍കാതിരുന്നതിനാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥരെ തെളിവുസഹിതം കുടുക്കാന്‍ ഒപ്പം നിന്നതിനുളള സമ്മാനമായാണ് സര്‍ട്ടിഫിക്കറ്റ് വിജിലന്‍സ് നേരിട്ട് ഏറ്റുവാങ്ങി കൈമാറിയത്. 2026 ജൂണ്‍ 30 വരെയാണ് കാലാവധി .24 മണിക്കൂറും പ്രവര്‍ത്തിക്കാം.
സ്ഥാപനത്തില്‍ ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി അയല്‍വാസി നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയില്‍ അവിടെ 60 ഡെസിബെല്ലിന് താഴെയാണ് ശബ്ദമെന്ന കണ്ടെത്തിയിരുന്നെങ്കിലും കൈക്കൂലി നല്‍കാഞ്ഞതിന്‍രെ പേരില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. ഹൈക്കോടതിയെ സമീപ അനുകൂല ഉത്തരവ് സമ്പാദിച്ചിട്ടും നടപ്പായില്ല .വക്കീലിന് കൊടുക്കുന്നതിന് പകരം തങ്ങള്‍ക്ക് നല്‍കിയാല്‍ പോരെയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
രണ്ടുമസം മുമ്പ് വ്യവസായ മന്ത്രി പി.രാജീവ് നടത്തിയ അദാലത്തില്‍ ജോബിന്റെ പരാതി ന്യായമെന്ന് കണ്ട് എത്രയും വേഗം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ പണം ചോദിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിനെ സമീപിച്ചത്.
