റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ രാഷ്ട്രീയകൊലപാതങ്ങൾ: അടിയന്തര പ്രമേയത്തിന് പാർലമെന്റിൽ നോട്ടീസ്

December 20, 2021 - 11:23 am

ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അടൂർ പ്രകാശാണ് നോട്ടീസ് നൽകിയത്.

കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ നടന്നത്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും നേതാക്കളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളുടെ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്.

എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിലെ മുഖ്യരണ്ടുപ്രതികളെ തിങ്കളാഴ്ച(20/12/21) പൊലീസ് അറസ്റ്റു ചെയ്തത്. ബി.ജെ.പി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിലെ 12 പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *