റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വച്ഛതാ പദ്ധതിയ്ക്ക് റെയില്‍വേയ്ക്കുള്ള അവാര്‍ഡ് പ്രസിഡന്‍റ് നല്‍കി

September 7, 2019 - 11:16 am

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: 2018-19ലെ സ്വച്ഛതാ കര്‍മ്മ പദ്ധതി നടപ്പിലാക്കിയതിനുള്ള മികച്ച മന്ത്രാലയത്തിനുള്ള അവാര്‍ഡ് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു. റെയില്‍വേയ്ക്ക് വേണ്ടി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പ്രസിഡന്‍റില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മികച്ച ടെര്‍മിനസിനുള്ള അവാര്‍ഡ് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന് നല്‍കി.

ജോഡ്പൂര്‍, ജയ്പൂര്‍, തിരുപതി എന്നീ സ്റ്റേഷനുകള്‍ക്ക് 2018ലെ മികച്ച ശുചിത്വത്തിനുള്ള അവാര്‍ഡും നല്‍കി. ജനറല്‍ മാനേജര്‍മാരെയും ഡിആര്‍എമ്മുമാരെയും ചടങ്ങിന്ശേഷം പ്രസിഡന്‍റ് അഭിനന്ദിച്ചു. ട്രെയിനുകളിലും സ്റ്റേഷനിലും ശുചിത്വം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകളും യാദവ് ചര്‍ച്ച ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *