റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാക്ഷരതാ മിഷൻ മാതൃഭാഷാ ദിനം ആചരിച്ചു

February 21, 2022 - 8:15 pm

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽലോക മാതൃഭാഷാദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ഓഫീസിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എച്ച് സാബു അധ്യക്ഷനായി. സാക്ഷരതാ മിഷൻ ഫിനാൻസ് ഓഫീസർ ശ്രീ എസ്.അജിത് കുമാർ മാതൃഭാഷാ പ്രതിജ്ഞചൊല്ലിക്കൊടുത്തു. സർവ ശിക്ഷ കേരള ഡയക്ടർ ഡോ.എ.ആർ സുപ്രിയ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി.അബുരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാക്ഷരതാ മിഷൻ അസി.ഡയറക്ടർമാരായ എ. സന്ദീപ് ചന്ദ്രൻ സ്വാഗതവും, ഡോ.ജെ.വിജയമ്മ നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *