റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ കർണാടക ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി

February 25, 2022 - 8:48 pm

ബംഗളുരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ കർണാടക ഹൈക്കോടതി വിധിപറയുന്നതിനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹർജികളിൽ വിധി പറയുക. 11 ദിവസത്തെ വാദം കേൾക്കൽ കോടതി പൂർത്തിയാക്കിയിരുന്നു.

സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത മാനദണ്ഡങ്ങളിൽ ഇടപെടുന്നില്ലെന്ന കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കർണാടക സ്റ്റേറ്റ് മൈനോറിറ്റീസ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജ്‌മെന്റ് ഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി ചൊവ്വാഴ്ച തീർപ്പാക്കിയിരുന്നു. മതചിഹ്നങ്ങളായ ഹിജാബുകളും കാവി ഷാളുകളും ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കോളേജുകൾ യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള സർക്കാർ കോളേജുകൾക്ക് മാത്രമേ ബാധകമാകൂ എന്ന് ഫെബ്രുവരി 10 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി ബുധനാഴ്ച പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *