റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി മരുന്ന്‌ വില്‍പ്പന : രണ്ടുപേര്‍ പിടിയില്‍

March 13, 2022 - 6:55 am

നാദാപുരം: വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരിമരുന്ന്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മാരക ലഹരി വസ്‌തുക്കളായ എല്‍.എസ്‌ ഡി അടക്കം 3,000ത്തോളം പാക്കറ്റ്‌ ലഹരിവസ്‌തുക്കളും ഹാന്‍സും ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു. പേരോട്‌ തട്ടാറത്ത്‌ അബൂബക്കര്‍ എന്ന നൗഷാദ്‌ (34), വരിക്കോളി ഒമ്പതുകണ്ടത്തില്‍ ചമ്മത്തില്‍ നൗഫല്‍(42) എന്നിവരെയാണ് നാദാപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

2022 മാര്‍ച്ച 11 വെളളിയാഴ്‌ച ഒന്നരയോടെയാണ്‌ പേരോട്ടെ സ്‌കൂളിന്‌ സമീപം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്നോവ കാറില്‍ ലഹരി ലവസ്‌തുക്കള്‍ കൈമാറുന്നതിനിടെ തൊട്ടടുത്ത താമസക്കാരനായ നൗഷാദ്‌ പിടിയിലായത്‌. പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ചാക്കുകണക്കിന്‌ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട 5 ന്‌ ഒപതുകണ്ടത്തിലെ നൗഫലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെനിന്ന്‌ും ചാക്കുകളില്‍ സൂക്ഷിച്ച ലഹരി വസ്‌തുക്കള്‍ കണ്ടെത്തി.

നാദാപുരം എസ്‌ഐ ആര്‍.എല്‍.പ്രശാന്ത്‌, മമ്മുക്കുട്ടി, ഡിവൈഎസ്‌പിയുടെ കീഴിലുളള സ്‌പെഷല്‍ ടീമംഗങ്ങളായ ലതീഷ്‌, സതീഷ്‌, സുനില, സനീഷ്‌ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *