റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി ക്യാപിറ്റലിനെ തോല്‍പ്പിച്ച് ലഖ്‌നൗ ജയന്റസ്

May 2, 2022 - 3:01 pm

മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് റണ്ണിന് തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ മികച്ച പ്രകടനം തുടര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി അവസാന പന്തെറിയുമ്പോള്‍ ഏഴിന് 189 റണ്ണെന്ന നിലയിലായിരുന്നു. നായകും ഓപ്പണറുമായ ലോകേഷ് രാഹുല്‍ (51 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 77), ദീപക് ഹൂഡ (34 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ക്വിന്റണ്‍ ഡി കോക്ക് (13 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 23), മാര്‍കസ് സ്റ്റോനിസ് (16 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 17) എന്നിവരുടെ വെടിക്കെട്ടുകളും ലഖ്നൗവിനെ മികച്ച സ്‌കോറിലെത്തിച്ചു.
ഡല്‍ഹിക്കു വേണ്ടി നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത് (30 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 44), അക്ഷര്‍ പട്ടേല്‍ (24 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 42), കുല്‍ദീപ് യാദവ് (എട്ട് പന്തില്‍ രു സിക്സറും ഫോറുമടക്കം 16) എന്നിവര്‍ പൊരുതിയെങ്കിലും ജയം കൂടെ നിന്നില്ല. മാര്‍കസ് സ്റ്റോനിസ് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്ണാണു ഡല്‍ഹിക്കു വേണ്ടിയിരുന്നത്. ആദ്യ പന്ത് കുല്‍ദീപ് സിക്സര്‍ പറത്തി. പിന്നീട് അക്ഷര്‍ പട്ടേലിന് അവസാന പന്തില്‍ മാത്രമാണു സിക്സറടിക്കാന്‍ സാധിച്ചത്. മൊഹ്സിന്‍ ഖാന്റെ തീപ്പൊരി ബൗളിങും മത്സരം ഡല്‍ഹിയില്‍നിന്നു മാറ്റി. മൊഹ്സിന്‍ നാല് ഓവറില്‍ 16 റണ്‍ മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റെടുത്തു. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും (അഞ്ച്) ഡേവിഡ് വാര്‍ണറെയും (മൂന്ന്) തുടക്കത്തിലേ നഷ്ടമായ ഡല്‍ഹിയെ മൂന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും (20 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 37) ഋഷഭ് പന്തും ചേര്‍ന്ന് 60 റണ്‍ നേടി മുന്നോട്ട് നയിച്ചു. മാര്‍ഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *