അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിക്കുന്നു

May 7, 2022 - 5:26 pm

സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനുവരി 31വരെ  തീർപ്പാക്കാത്ത എല്ലാ അപേക്ഷകളും പരാതികളും തീർപ്പാക്കുന്നതിന് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 12 വരെയുള്ള തിയതികളിൽ അതാത് ഗ്രാമപഞ്ചായത്തുകളിലാണ് അദാലത്ത്. പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ സാധിക്കാത്ത അപേക്ഷകളും പരാതികളും മെയ് 16ന് നടത്തുന്ന പെർഫോർമൻസ് ഓഡിറ്റ്തല അദാലത്തിൽ പരിഗണിക്കും. അവശേഷിക്കുന്ന ഫയലുകൾ 19ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന ജില്ലാതല അദാലത്തിലും പരിഗണിക്കും. പുതിയ അപേക്ഷകൾ അദാലത്തിൽ സ്വീകരിക്കുന്നതല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *