റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിജീവിക്കുമെന്ന് സോണിയാ ഗാന്ധി

May 16, 2022 - 12:19 pm

ന്യൂഡല്‍ഹി: ”നമ്മള്‍ അതിജീവിക്കും, നമ്മള്‍ അതിജീവിക്കും, നമ്മള്‍ അതിജീവിക്കും.” തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തിരിച്ചടികളെ മറികടന്നു കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്ന ദൃഢനിശ്ചയം വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ യോഗത്തില്‍ പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം.തീര്‍ത്തും ഹ്രസ്വമായ പ്രസംഗത്തിലൂടെയാണ് സോണിയ സമ്മേളനത്തിയ നേതാക്കളില്‍ നവോന്മേഷം പകരാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ സ്വന്തം കുടുംബത്തോടൊപ്പം കഴിയുന്നതുപോലെയായിരുന്നു. ഉറച്ച ലക്ഷ്യത്തിലേക്കു കൂട്ടായി പ്രയത്നിക്കാന്‍ ഈ സമ്മേളനം ഊര്‍ജം നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.കന്യാകുമാരിയില്‍നിന്നു കശ്മീര്‍ വരെയാണു ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമിടുന്ന ”ഭാരത് ജോഡോ യാത്ര” . ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കാനും ഈ യാത്ര വഴിയൊരുക്കും. ജില്ലാതല ജനജാഗരണ്‍ അഭിയാന്റെ രണ്ടാം ഘട്ടം ജൂണ്‍ 15-നു തുടങ്ങും.

പാര്‍ട്ടിയുടെ തിരിച്ചുവരവിനായി സമ്മേളനത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ സമാഹരിച്ച് തീരുമാനങ്ങളെടുക്കും. ദൗത്യസംഘങ്ങള്‍ നല്‍കുന്ന ശിപാര്‍ശകളുടെ ചുവടുപിടിച്ച് സംഘടനാ പരിഷ്‌കാരം നടപ്പാക്കും. സംഘടനാ സംവിധാനം, പാര്‍ട്ടി പദവികളിലെ നിയമനങ്ങള്‍, ആശയവിനിമയവും പ്രചാരണവും, തെരഞ്ഞെടുപ്പു സംഘാടനം തുടങ്ങി വിവിധ വിഷയങ്ങളിലെ ദൗത്യസംഘങ്ങള്‍ ഏതാനും ദിവസത്തിനകം രൂപീകരിക്കുമെന്നും സോണിയ അറിയിച്ചു. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു സംഘടനയെ പോരാട്ടസജ്ജമാക്കുന്ന പരിഷ്‌കാരങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *